ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ ശ്രീ ബംഗ്ല സാഹിബ് ഗുരുദ്വാരയില്‍ സ്ഥാപിച്ച ബോര്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം. ബിജെപി നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഗുരുദ്വാരയില്‍ സ്ഥാപിച്ച ബാനറില്‍ മോദിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് ഒരു സിഖ് ആക്ടിവിസ്റ്റ് അത് കീറിക്കളഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഗുരുദ്വാരകള്‍ ഹൈജാക്ക് ചെയ്യപ്പെടുകയാണെന്ന് ഒരു വിഭാഗം സിഖുകാര്‍ ആരോപിക്കുന്നു.
At Sri Bangla Sahib, Delhi, the BJP-run committee hung Modi’s flex beside the sanctum. A Sikh activist tore it down 💪
— S Surinder (@KhalsaVision_) October 9, 2025
Our gurdwaras are being hijacked and the Panth stays silent. When did we become this weak?
Time to wake up! pic.twitter.com/L90NTnXLLT
സിഖുകാരുടെ പ്രധാന ഗുരുദ്വാരകളില്‍ ഒന്നാണ് ശ്രീ ബംഗ്ല സാഹിബ്. സിഖ് മതത്തിലെ എട്ടാം ഗുരുവായ ഹര്‍ കൃഷ്ണനുമായി ബന്ധമുള്ളതാണ് ഈ ഗുരുദ്വാര. അമ്പറിലെ രാജ ജയ് സിങ് ഒന്നാമന്റെ ബംഗ്ലാവായിരുന്നു ആദ്യകാലത്ത് ഇത്. പിന്നീട് 1783ല്‍ സിഖ് ജനറല്‍ സര്‍ദാര്‍ ബാഗേല്‍ സിംഗ് ഇത് പുതുക്കിപ്പണിതു.