മുസ്‌ലിംകള്‍ക്ക് ഗ്രാമത്തില്‍ പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ച് ഹിന്ദുത്വര്‍
ജയ്പൂര്‍: രാജ്സ്ഥാനിലെ ജലാവര്‍ ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ച് ഹിന്ദുത്വര്‍. ശിവഗഡ്, ബഡീ ചൗക്കി, ദോബ്ര, ഗര്‍ഹ എന്നീ ഗ്രാമങ്ങളിലാണ് ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. '' മുസ്‌ലിംകള്‍ക്ക് ഗ്രാമത്തില്‍ പ്രവേശനമില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ജയ് ശ്രീറാം'' എന്നാണ് ബോര്‍ഡുകള്‍ പറയുന്നത്.
ഏപ്രില്‍ 24ന് ഫോട്ടോഗ്രാഫറായ ശംഭു സിങ് എന്നയാള്‍ റോഡിലെ തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. പ്രതി മുസ്‌ലിമാണെന്ന് പറഞ്ഞ് പ്രദേശത്ത് ഹിന്ദുത്വര്‍ സംഘര്‍ഷമുണ്ടാക്കി. മുസ്‌ലിം ഉടസ്ഥതയിലുള്ള അമ്പതോളം കടകള്‍ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഹിന്ദുത്വര്‍ ബോര്‍ഡും സ്ഥാപിച്ചത്. മുസ്‌ലിംകളെ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തിരുന്നു.