ജഗന്നാഥ് യാത്രയ്ക്കിടെ ശാഹി മസ്ജിദിന് നേരെ ചെരുപ്പെറിഞ്ഞു (വീഡിയോ)

Update: 2025-06-28 03:07 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയ്‌നിലെ ജഗന്നാഥ രഥയാത്രയ്ക്കിടെ ശാഹി മസ്ജിദിന് നേരെ ചിലര്‍ ചെരുപ്പെറിഞ്ഞു. അക്രമികള്‍ ആരാണെന്ന് വ്യക്തമല്ല. ഇന്നലെയാണ് സംഭവം. ഐഎസ്‌കെസിഒഎന്‍ എന്ന വിഭാഗമാണ് ഈ യാത്ര നടത്തുന്നത്. മുഖ്യമന്ത്രി മോഹന്‍ യാദവും പരിപാടിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.