ബിജ്‌നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ശിവക്ഷേത്രത്തിലെ ശിവലിംഗം തകര്‍ത്തയാള്‍ അറസ്റ്റില്‍. ധാംപൂര്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലെ ശിവലിംഗവും നന്ദി വിഗ്രഹവും തകര്‍ത്ത വിദിത് രജ്പുത്താണ് അറസ്റ്റിലായത്. രാവിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ഒരു സ്ത്രീയാണ് വിഗ്രഹങ്ങളും മറ്റും തകര്‍ന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ അവിടെ തടിച്ചുകൂടി പോലിസിനെ വിളിച്ചുവരുത്തുകയായിരുന്നു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്.