ബെന്‍ ഗ്വിറിനെ കൊല്ലാനുള്ള ഹമാസ് ആക്രമണം തടഞ്ഞെന്ന് ഇസ്രായേല്‍

Update: 2025-09-03 16:04 GMT

ജഫ (തെല്‍അവീവ്): പോലിസ് മന്ത്രിയും ജ്യൂവിഷ് പവര്‍ പാര്‍ട്ടി നേതാവുമായ ഇറ്റാമര്‍ ബെന്‍ഗ്വിറിനെ കൊല്ലാന്‍ ഹമാസ് ആസൂത്രണം ചെയ്ത ഡ്രോണ്‍ ആക്രമണം തടഞ്ഞെന്ന് ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെത്ത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്ന് ഷിന്‍ബെത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വെസ്റ്റ്ബാങ്കിലെ അല്‍ ഖലീല്‍(ഹെബ്രോണ്‍) പ്രദേശത്തെ ഹമാസ് പ്രവര്‍ത്തകരാണ് ആക്രമണം ആസൂത്രണം ചെയ്തിരുന്നതെന്ന് വാര്‍ത്താക്കുറിപ്പ് പറയുന്നു.