ഇസ്രായേലിനെ തിരിച്ചടിക്കാന്‍ ഹിസ്ബുല്ലക്ക് അവകാശമുണ്ടെന്ന് ശെയ്ഖ് നഈം ഖാസിം
ബെയ്‌റൂത്ത്: മുതിര്‍ന്ന കമാന്‍ഡര്‍ ഹൈതം അല്‍ തതാബായെ കൊലപ്പെടുത്തിയ ഇസ്രായേലിനെ തിരിച്ചടിക്കാന്‍ ഹിസ്ബുല്ലക്ക് അവകാശമുണ്ടെന്ന് സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം. ഹൈതം അല്‍ തതാബായെ കൊലപ്പെടുത്തിയ ഇസ്രായേലി ആക്രമണം പൈശാചികമാണെന്നും പ്രതികരിക്കാനുള്ള സമയം നിശ്ചയിക്കുമെന്നും ശെയ്ഖ് പറഞ്ഞു. ഹൈതം അല്‍ തതാബായക്കൊപ്പം മറ്റു നാലുപേരും രക്തസാക്ഷികളായി. അവരെല്ലാം അടുത്ത പരിപാടികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. യുഎസിന്റെയും ചില അറബ് രാജ്യങ്ങളുടെയും സഹായത്തോടെ ചാരപ്രവര്‍ത്തനം നടത്തിയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. വിവരങ്ങള്‍ ചോര്‍ന്നതിലെ പിഴവുകള്‍ പരിശോധിച്ച് കണ്ടുപിടിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.