സ്വന്തം ശരീരത്തില്‍ 'ഐ ലവ് മുഹമ്മദ്' എഴുതിയ യുവാവ് അറസ്റ്റില്‍

Update: 2025-10-01 15:59 GMT

ലഖ്‌നോ: സ്വന്തം ശരീരത്തില്‍ ഐ ലവ് മുഹമ്മദ് എഴുതിയ യുവാവിനെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു. മുസഫര്‍ നഗര്‍ ജില്ലയിലെ കുദാന ഗ്രാമക്കാരനായ ദില്‍ഷാദിനെയാണ് ശ്യാംലി പോലിസ് അറസ്റ്റ് ചെയ്തത്.

കൈയ്യില്‍ ദേശീയപതാക പിടിച്ചാണ് ദില്‍ഷാദ് റോഡിലൂടെ നടന്നത്. ഐ ലവ് മുഹമ്മദ് മാര്‍ച്ച് നടത്തിയവരെ ബറെയ്‌ലി പോലിസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ദില്‍ഷാദ് ഇങ്ങനെ ചെയ്തത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ വിവിധ നിയമങ്ങള്‍ പ്രകാരം ദില്‍ഷാദിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. നിഷികാന്ത് സംഗല്‍ എന്നയാളാണ് ദില്‍ഷാദിനെതിരേ പരാതി നല്‍കിയത്.