തെഹ്‌റാന്‍: ഇറാന് നേരെയുള്ള ഏതൊരാക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആയത്തുല്ല അലി ഖാംനഇയുടെ ഉപദേഷ്ടാവ് അഡ്മിറല്‍ അലി ശംഖാനി. ജൂണില്‍ ഇറാനെ ആക്രമിച്ച യുഎസിന്റെ ഖത്തറിലെ അല്‍ ഉദൈസ് സൈനികതാവളത്തിന് നേരെ നടത്തിയ മിസൈല്‍ ആക്രമണം ട്രംപ് മറക്കരുതെന്ന് അലി ശംഖാനി പറഞ്ഞു. '' ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചതില്‍ ട്രംപ് ആഹ്ലാദം പ്രകടിപ്പിക്കുന്നു. എന്നാല്‍, ഉല്‍ ഉദൈദ് സൈനികത്താവളം ഇറാനിയന്‍ മിസൈലുകള്‍ ഉഴുതുമറച്ചത് മറക്കരുത്.''-2025 ജൂണിലെ ഇസ്രായേലി ആക്രമണത്തില്‍ പരിക്കേറ്റ അലി ശംഖാനി പറഞ്ഞു. യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ആസ്ഥാനമാണ് അല്‍ ഉദൈദ് സൈനികത്താവളം.