പ്രവാചക നിന്ദ: ഷാജഹാന്‍പൂരില്‍ വന്‍ പ്രതിഷേധം

Update: 2025-09-14 06:17 GMT

ഷാജഹാന്‍പൂര്‍: പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ വന്‍ പ്രതിഷേധം. പ്രതിയായ ഹിന്ദുത്വനെതിരേ കര്‍ശനമായ നടപടി ആവശ്യപ്പെട്ട് നൂറുകണക്കിന് പേര്‍ സാദര്‍ കോട്‌വാലി പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

കെ കെ ദീക്ഷിത് എന്നയാളാണ് പ്രവാചകനും ഖുര്‍ആനുമെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. തുടര്‍ന്ന് ഈദ്ഗാഹ് കമ്മിറ്റി പോലിസില്‍ പരാതി നല്‍കി. പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്ക് കടുത്തശിക്ഷ കിട്ടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഈദ്ഗാഹ് കമ്മിറ്റി അംഗം ഖാസിം റാസ ആവശ്യപ്പെട്ടു. ദീക്ഷിതിനെ അറസ്റ്റ് ചെയ്തിട്ടും പ്രതിഷേധം അവസാനിച്ചിട്ടില്ലെന്നും പ്രതിഷേധക്കാരോട് സംസാരിച്ചുവരുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് ധര്‍മേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. പ്രദേശത്തെ ഏഴ് പോലിസ് സ്‌റ്റേഷനുകളില്‍ നിന്നെത്തിയ പോലിസ് സംഘം പ്രദേശത്ത് ഫ്‌ളാഗ് മാര്‍ച്ചും നടത്തിയിട്ടുണ്ട്.