ഭീകരാക്രമണത്തെക്കുറിച്ച് വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍ (VIDEO)

Update: 2025-05-12 11:48 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ഭീകരാക്രമണം നടന്നുവെന്ന് കാണിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ഫേസ്ബുക്ക് അക്കൗണ്ട് ഉടമയായ പര്‍വീന്ദര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമയായ അങ്കിത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വെടിയൊച്ചകളും മറ്റും മുഴങ്ങുന്ന ഒരു വീഡിയോയാണ് പ്രതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.


ഇതോടെ ഭയന്ന ജനങ്ങള്‍ വീട്ടില്‍ നിന്നും പുറത്തു പോലും ഇറങ്ങിയില്ല. തുടര്‍ന്നാണ് കേസെടുത്ത് പ്രതികളെ പിടികൂടിയതെന്ന് എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു. ഇതേസംഭവത്തില്‍ കോട്‌വാലി പോലിസില്‍ മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലെ പ്രതിയെ പിടികൂടാനായിട്ടില്ല.