ഇസ്രായേലി പ്രതിനിധി സംഘത്തെ സ്വീകരിച്ച് ഏദനിലെ യെമന്‍ സര്‍ക്കാര്‍

Update: 2025-09-15 14:51 GMT

ഏദന്‍: ഇസ്രായേലി പ്രതിനിധി സംഘത്തെ സ്വീകരിച്ച് യെമനിലെ ജിസിസി പിന്തുണയുള്ള സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനെയാണ് ഇസ്രായേലി പ്രതിനിധി സംഘം ഏദനിലെ സര്‍ക്കാരിന് കീഴിലുള്ള പ്രദേശങ്ങളില്‍ എത്തിയതെന്ന്, സന്‍ആ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്‍സാറുല്ലക്ക് കീഴിലുള്ള സര്‍ക്കാര്‍ ആരോപിച്ചു. ഏദന്‍ കേന്ദ്രമായ ഭരണസംവിധാനത്തിന് സൈനിക-രഹസ്യാന്വേഷണ പിന്തുണ നല്‍കാനാണ് സയണിസ്റ്റുകള്‍ എത്തിയിരിക്കുന്നത്. ഫലസ്തീന്‍ വിഷയത്തെ തുരങ്കം വയ്ക്കാനാണ് ശ്രമം നടക്കുന്നതെന്ന് സന്‍ആയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ അവാദ് അല്‍ അവ്‌ലാക്കി ആരോപിച്ചു. ഇസ്രായേലി പ്രതിനിധി സംഘത്തിനെതിരെ വിവിധ പ്രദേശങ്ങളിലെ ഗോത്ര വിഭാഗങ്ങളും പ്രതിഷേധം ഉയര്‍ത്തി.