മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറി ജൂതകുടിയേറ്റക്കാര്‍

Update: 2025-09-23 15:24 GMT

അധിനിവേശ ജെറുസലേം: മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറി ജൂതകുടിയേറ്റക്കാര്‍. ജൂത പുതുവല്‍സരാഘോഷത്തിന്റെ മറവിലാണ് അക്രമി സംഘം മസ്ജിദ് കോമ്പൗണ്ടില്‍ കടന്നുകയറിയത്. കൈക്കൊട്ടും പാട്ടുമെല്ലാം നടത്തിയാണ് സംഘം മടങ്ങിയത്.

ഇസ്രായേലി പോലിസുകാര്‍ അവര്‍ക്ക് കാവല്‍ നിന്നു. നെസെറ്റ് അംഗം യെഹൂദ ഗ്ലിക്കും സംഘത്തിലുണ്ടായിരുന്നതായി ഫലസ്തീനികള്‍ അറിയിച്ചു.