റാമല്ല: വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ ജൂത കുടിയേറ്റക്കാര്‍ അറബ് ആട്ടിടയന്‍മാരെ ആക്രമിച്ചു. തുടര്‍ന്ന് ആടുകളെയും മോഷ്ടിച്ചാണ് ജൂതസംഘം പോയത്. തന്നെ ക്രൂരമായി മര്‍ദ്ദിച്ച ജൂത കുടിയേറ്റക്കാര്‍ 300 അടുകളെയും മോഷ്ടിച്ചെന്ന് ആട്ടിടയനായ ഖാലിദ് ഘര പറഞ്ഞു. നിലവില്‍ റാമല്ലയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് അദ്ദേഹം. ഫലസ്തീനികളുടെ ആടുകളെയും ചെമ്മരിയാടുകളെയും തട്ടിയെടുക്കുന്നതിന് നേതൃത്വം നല്‍കുന്നത് യൂറോപ്പില്‍ നിന്നെത്തിയ ജൂതന്‍മാരാണ്. തട്ടിയെടുത്ത ആടുകളെ ഫലസ്തീനികളുടെ തോട്ടങ്ങളില്‍ മേയാന്‍ വിടുന്നതും അവരുടെ രീതിയാണ്. ഫലസ്തീനികള്‍ അയലില്‍ ഇടുന്ന വസ്ത്രങ്ങള്‍ പോലും അവര്‍ മോഷ്ടിക്കുന്നു.