ബത്‌ലഹേമില്‍ ഒലീവ് മരങ്ങള്‍ക്ക് തീയിട്ട് ജൂത കുടിയേറ്റക്കാര്‍

Update: 2025-06-21 05:57 GMT

ബത്‌ലഹേം: ഫലസ്തീനിലെ ബത്‌ലഹേമില്‍ ഒലീവ് മരങ്ങള്‍ക്ക് തീയിട്ട് ജൂത കുടിയേറ്റക്കാര്‍. തീയണയ്ക്കാന്‍ ശ്രമിച്ച ഫലസ്തീനികളെ ഇസ്രായേലി സൈന്യം തടഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളും ജൂത കുടിയേറ്റക്കാര്‍ തിരഞ്ഞുപിടിച്ച് പിഴുതു മാറ്റുകയും ചെയ്തു. തുടര്‍ന്ന് അവയെ ജൂത കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. ഫലസ്തീനികളുടെ ഭൂമിയും വീടുകളും മോഷ്ടിക്കുന്നത് ജൂത കുടിയേറ്റക്കാര്‍ വ്യാപകമാക്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ കുടിയേറ്റ ഗ്രാമങ്ങള്‍ രൂപീകരിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അത്തരമൊരു കേന്ദ്രത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.