നിസ്‌കരിക്കുകയായിരുന്ന ഫലസ്തീനിയുടെ മേല്‍ വാഹനം ഇടിച്ചുകയറ്റി ഇസ്രായേലി സൈനികന്‍; വെസ്റ്റ്ബാങ്കിലാണ് സംഭവം (VIDEO)
റാമല്ല: റോഡരികില്‍ നിസ്‌കരിക്കുകയായിരുന്ന ഫലസ്തീനിയുടെ മേല്‍ എടിവി ഇടിച്ചുകയറ്റി ഇസ്രായേലി സൈനികന്‍. ഫലസ്തീനിലെ വെസ്റ്റ്ബാങ്കിലെ ദെയര്‍ ജരീര്‍ ഗ്രാമത്തിലാണ് സംഭവം. തോളില്‍ തോക്കും തൂക്കിയിട്ടാണ് ഇയാള്‍ എടിവി കൊണ്ട് ആക്രമണം നടത്തിയത്. ഫലസ്തീനി മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കിയതോടെ അധിനിവേശ സയണിസ്റ്റ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇയാളുടെ തോക്ക് പിടിച്ചെടുത്തെന്നും അവര്‍ അറിയിച്ചു. ഈ സംഭവത്തിന് മുമ്പ് വിവിധ ഗ്രാമങ്ങളിലേക്ക് സൈനികന്‍ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
video link https://www.facebook.com/share/v/1CmnrVkgUM/
ഈ സൈനികന്‍ പ്രദേശത്ത് കോഴികളെയും ആടുകളെയും സ്ഥിരമായി മോഷ്ടിക്കാറുണ്ടെന്ന് ഫലസ്തീനികള്‍ പറഞ്ഞു. കൂടാതെ ചില ഗ്രാമങ്ങളുടെ സമീപത്ത് ഔട്ട്‌പോസ്റ്റുകളും സ്ഥാപിച്ചു. ഒരു ഫലസ്തീനി ബാലന്റെ കണ്ണിലേക്ക് മുളക് പൊടി സ്േ്രപ അടിക്കുകയും ചെയ്തതായി ഇയാള്‍ക്കെതിരേ ആരോപണമുണ്ട്. മുന്‍ ദിവസങ്ങളില്‍ ജൂതകുടിയേറ്റക്കാര്‍ നടത്തിയ വെടിവയ്പിലും കല്ലേറിലും നിരവധി ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ടുമാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
ഗസയിലെ അധിനിവേശത്തിന് പിന്നാലെ വെസ്റ്റ്ബാങ്കില്‍ മാത്രം ആയിരത്തില്‍ അധികം ഫലസ്തീനികളെയാണ് ഇസ്രായേലി സൈന്യവും ജൂതകുടിയേറ്റക്കാരും കൊലപ്പെടുത്തിയത്. ഈ സമയത്ത് 63 അധിനിവേശ ഇസ്രായേലി സൈനികരും കുടിയേറ്റക്കാരും മാത്രമാണ് കൊല്ലപ്പെട്ടത്.
