തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ സര്‍വ്വീസ് സംഘടനകളുടെ കൂട്ടായ്മയായ സെറ്റോയും സിപിഐയുടെ ജോയിന്റ് കൗണ്‍സിലും ഇന്ന് പണിമുടക്കും. ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിന്‍വലിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും രാവിലെ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും. സമരത്തെ നേരിടാന്‍ ഡയസ് നോണ്‍ അടക്കം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.