വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന്; സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍. കളമശേരി പോലിസാണ് ബലാത്സംഗ കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കരയിലും തൃശൂരിലും കോയമ്പത്തൂരിലും വച്ച് 2022ല്‍ പീഡിപ്പിച്ചെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ കോയമ്പത്തൂരിലെത്തിച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് പരാതി. റോഷനെ റിമാന്‍ഡ് ചെയ്തു.