ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്ന് യുഎഇ

Update: 2025-09-09 14:58 GMT

അബൂദബി: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ യുഎഇ അപലപിച്ചു. '' സഹോദര രാഷ്ട്രമായ ഖത്തറിനൊപ്പം യുഎഇ പൂര്‍ണ ഹൃദയത്തോടൊപ്പം നില്‍ക്കുകയാണ്. ഖത്തറിനെ ലക്ഷ്യമിട്ടുള്ള വഞ്ചനാപരമായ ആക്രമണത്തെ അപലപിക്കുന്നു. അറബ് രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണ്.''-യുഎഇ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ഇസ്രായേല്‍ ക്രിമിനല്‍ നിയമലംഘനം തുടരുന്നതില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. ക്രൂരമായ ഇസ്രായേലി ആക്രമണം സഹോദര രാഷ്ട്രമായ ഖത്തറിന്റെ പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനവുമാണെന്ന് പ്രസ്താവന പറയുന്നു.