ബ്യൂണസ് ഐറീസ്: അര്‍ജന്റീനയിലെ ഉഷുവായി സൈനികതാവളത്തില്‍ യുഎസ് സൈനികവിമാനം എത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. യുഎസിലെ മേരിലാന്‍ഡിലെ വ്യോമതാവളത്തില്‍ നിന്നാണ് വിമാനം ഉഷുവായിയില്‍ എത്തിയത്. സൈനികവിമാനം എത്തുന്ന കാര്യം സര്‍ക്കാരോ സൈനിക ഉദ്യോഗസ്ഥരോ പൊതുജനങ്ങളെ അറിയിച്ചില്ലെന്ന് പേജിന-12 പത്രം റിപോര്‍ട്ട് ചെയ്തു. ഉഷുവായി തുറമുഖം യുഎസ് സൈന്യം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അര്‍ജന്റീന സര്‍ക്കാരും യുഎസ് സര്‍ക്കാരും രഹസ്യകരാറില്‍ എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ തുറമുഖം ലഭിച്ചാല്‍ അന്റാര്‍ട്ടിക്കയില്‍ യുഎസിന്റെ സ്വാധീനം വര്‍ധിക്കും. കടുത്ത യുഎസ് പക്ഷപാദിയായ സേവ്യര്‍ മിലെ പ്രസിന്റായ ശേഷം ട്രംപിന് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം അര്‍ജന്റീനയില്‍ നടക്കുന്നുണ്ട്.