ട്രെയ്‌നില്‍ സീറ്റ് കിട്ടിയില്ല; മുസ്‌ലിം യാത്രക്കാരെ 'തീവ്രവാദിയാക്കി' ചിത്രീകരിച്ച് ഹിന്ദുത്വന്‍
ഝാന്‍സി: ട്രെയ്‌നിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് മുസ്‌ലിം യാത്രക്കാരെ തീവ്രവാദിയാക്കി ചിത്രീകരിച്ച് ഹിന്ദുത്വന്‍. സന്ന്യാസിയുടെ വേഷത്തില്‍ എത്തിയ രമേശ് പാസ്വാന്‍ എന്നയാളാണ് മൂന്നു മുസ്‌ലിം യാത്രക്കാരെ തീവ്രവാദിയാക്കി ചിത്രീകരിച്ച് റെയില്‍വേ സംരക്ഷണ സേനയുടെ കണ്‍ട്രോള്‍ റൂമില്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ എസ്പി വിപുല്‍ കുമാര്‍ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘം ബി ഹിലാല്‍ ജീലാനി, ഇഷാന്‍ ഖാന്‍, ഫൈസാന്‍ എന്നിവരെ തടഞ്ഞുവച്ച് പരിശോധിച്ചു. മൂവര്‍ക്കും തീവ്രവാദ ബന്ധമുള്ളതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് പോലിസ് അറിയിച്ചു. ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ സീറ്റ് സംബന്ധിച്ച തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണമെന്നും എസ്പി സ്ഥിരീകരിച്ചു. സംഭവത്തില്‍ നാലുപേരെയും ട്രെയ്‌നില്‍ നിന്നും ഇറക്കിവിട്ടു. എന്നാല്‍, ട്രെയ്‌നില്‍ വിശദമായ പരിശോധന നടത്തി. അതിന് ശേഷം ട്രെയ്ന്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തേക്ക് യാത്ര തുടര്‍ന്നു.