ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: പ്രത്യേക പോലിസ് സംഘം അന്വേഷണം ആരംഭിച്ചു

Update: 2025-07-23 03:59 GMT
ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: പ്രത്യേക പോലിസ് സംഘം അന്വേഷണം ആരംഭിച്ചു

മംഗളൂരു: കര്‍ണാടകത്തിലെ ധര്‍മസ്ഥലയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്ത് കുഴിച്ചിട്ടെന്ന പരാതികളില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. പ്രണബ് മൊഹന്തി ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ധര്‍മസ്ഥലയില്‍ എത്തി പരിശോധനകള്‍ ആരംഭിച്ചു. പോലിസ് സംഘത്തില്‍ പുതുതായി 20 ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി. നാലു സംഘമായാണ് പുതിയ പോലിസുകാരെ ഉള്‍പ്പെടുത്തിയത്. മൊത്തം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥരും രണ്ട് ഡിഎസ്പിമാരും ആറ് ഇന്‍സ്‌പെക്ടര്‍മാരും സബ് ഇന്‍സ്‌പെക്ടര്‍മാരുമാണ് സംഘത്തിലുള്ളത്.