സീന്‍ ജോണ്‍ കോമ്പ്‌സിനെ സെക്‌സ് ട്രാഫിക്കിങ് കേസില്‍ വെറുതെവിട്ടു

Update: 2025-07-02 15:37 GMT

ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ റാപ്പറും ഗായകനും ഗാനരചയിതാവും അഭിനേതാവും സംഗീത സംവിധായകനും വ്യവസായിയുമായ സീന്‍ ജോണ്‍ കോമ്പ്‌സിനെ സെക്‌സ് ട്രാഫിക്കിങ് കേസില്‍ വെറുതെവിട്ടു. എന്നാല്‍, വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. സീന്‍ ജോണ്‍ കോമ്പ്‌സിനെതിരെ കൊണ്ടുവന്ന അഞ്ച് കുറ്റങ്ങളില്‍ ഗുരുതരമായ മൂന്നെണ്ണം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല.



യുഎസില്‍ ഹിപ്‌ഹോപിനെ ഉയരങ്ങളില്‍ എത്തിച്ച സീന്‍ ജോണ്‍ കോമ്പ്‌സിനെതിരെ 2023ലാണ് കേസെടുത്തത്. ഇതിന് പിന്നാലെ 1990ല്‍ പീഡിപ്പിച്ചുവെന്ന് പറയുന്ന കേസുകളും ഫയല്‍ ചെയ്യപ്പെട്ടു. ഒരു കേസിലും സീന്‍ ജോണ്‍ കോമ്പ്‌സ് കുറ്റം സമ്മതിച്ചില്ല. കോടതി വിധിക്ക് പിന്നാലെ തനിക്ക് നീതി കിട്ടിയെന്ന് അദ്ദേഹം പറഞ്ഞു.