ഹോര്‍മുസിലെ മൈനുകള്‍ നീക്കം ചെയ്യാന്‍ യുഎസ് സൈന്യം റോബോര്‍ട്ടുകളെ ഉപയോഗിക്കുന്നതായി റിപോര്‍ട്ട്

Update: 2026-04-19 11:13 GMT

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പാകിയ മൈനുകള്‍ നീക്കം ചെയ്യാന്‍ യുഎസ് സൈന്യം റോബോര്‍ട്ടുകളെ ഉപയോഗിക്കുന്നതായി പേര് വെളിപ്പെടുത്താത്ത യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തു.

വാണിജ്യ ഗതാഗതം സുഗമമാക്കുന്നതിനായി ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ക്കായി സ്‌കാന്‍ ചെയ്യാന്‍ യുഎസ് സൈന്യം കടല്‍ ഡ്രോണുകളും മറ്റ് മാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

'ആളുള്ളതും ആളില്ലാത്തതുമായ സാങ്കേതിക വിദ്യയുടെ സംയോജനം സൈന്യം കൗണ്ടര്‍ മൈന്‍ ഓപ്പറേഷനില്‍ ഉപയോഗിക്കുന്നുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തു.

കടലിടുക്കിലെ മൈനുകള്‍ക്കായി സൈന്യത്തിന് വേഗത്തില്‍ ഒരു പ്രാരംഭ സ്‌കാന്‍ നടത്താന്‍ കഴിയുമെന്ന് സൈനിക വിശകലന വിദഗ്ധര്‍ ജേണലിനോട് പറഞ്ഞു. ഏതെങ്കിലും മൈനുകള്‍ കണ്ടെത്തി കഴിഞ്ഞാല്‍ അവ നശിപ്പിക്കാന്‍ കടല്‍ റോബോട്ടുകളെ അയയ്ക്കാന്‍ കഴിയും'. റിപോര്‍ട്ടില്‍ പറഞ്ഞു.

'ആളുള്ള അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍സ് ഉപയോഗിച്ച് ആഴ്ചകള്‍ക്കകം ആ പ്രദേശത്ത് ഒരു ചെറിയ ചാനല്‍ സര്‍വേ ചെയ്യാന്‍ കഴിയുമെന്ന് മുന്‍ യുഎസ് നേവി വൈസ് അഡ്മിറല്‍ കെവിന്‍ ഡൊണഗന്‍ പറഞ്ഞു.




 


Tags: