കൊല്ലം: 'വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ സംഘടിപ്പിക്കുന്ന വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും തിങ്കളാഴ്ച കൊല്ലത്ത് നടക്കും. വൈകീട്ട് അഞ്ചിന് പീരങ്കി മൈതാനിയില്‍ നടക്കുന്ന മഹാസമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി ആയിരങ്ങള്‍ പങ്കെടുക്കുന്ന ബഹുജന റാലി വൈകീട്ട് നാലിന് കൊല്ലം ആശ്രമം മൈതാനിയില്‍ നിന്നാരംഭിച്ച് ചിന്നക്കട, റെയില്‍വേ സ്‌റ്റേഷന്‍ വഴി പീരങ്കി മൈതാനിയില്‍ സമാപിക്കും. മഹാസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിക്കും. രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും