'തിരുത്തിയാല്‍ തീര്‍ക്കാനാവുന്നതല്ല ചരിത്രം' സെമിനാര്‍ നാളെ

Update: 2025-05-26 14:15 GMT

തിരുവനന്തപുരം: ചരിത്രത്തിന്റെ കാവിവല്‍ക്കരണത്തിനെതിരേ എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ. 'തിരുത്തിയാല്‍ തീര്‍ക്കാനാവുന്നതല്ല ചരിത്രം' എന്ന പ്രമേയത്തിലാണ് സെമിനാര്‍. മെയ് 27 ചൊവ്വ വൈകീട്ട് 03:30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, സണ്ണി എം കപിക്കാട്, ഡോ. വിനീത വിജയന്‍, കെ എ മുഹമ്മദ് ഷമീര്‍, എ എം നദവി, ശിഹാബുദ്ദീന്‍ മന്നാനി, കരമന സലീം എന്നിവര്‍ പങ്കെടുക്കും


എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് 500 വര്‍ഷത്തെ മുസ്‌ലിം ചരിത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള നീക്കം ഹിന്ദുത്വ ഭരണകൂടത്തിന്റെ വംശീയപദ്ധതികളുടെ ഭാഗമാണെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളെ ശത്രുക്കളായി പ്രഖ്യാപിക്കുകയും അവര്‍ രാജ്യത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ തിരസ്‌കരിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢമായ ശ്രമങ്ങള്‍ കാലങ്ങളായി നടത്തിവരികയാണ്. ഇതിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.