ആലപ്പുഴ: ജില്ലയിലെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്ഡിപിഐ നിര്‍ണായക ശക്തിയാവും. നിരവധി പഞ്ചായത്തുകളില്‍ എസ്ഡിപി ഐ സ്ഥാനാര്‍ഥിയുടെ നിലപാട് ഭരണസമിതി തീരുമാനിക്കുന്നതിലും പ്രധാനമാണ്.
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്
ആകെ സീറ്റ് -20
എല്‍ഡിഎഫ്-9
യുഡിഎഫ്-3
എസ്ഡിപിഐ-6
വെല്‍ഫെയര്‍പാര്‍ട്ടി-1
ബിജെപി-1
വണ്ടാനം കോസ്റ്റല്‍ ഏരിയയില്‍ ബുഷ്‌റ സലീമും ബിടിആര്‍ ലൈബ്രറി വാര്‍ഡില്‍ മുഹമ്മദ് ഷമീറും ടിഡിഎംസിയില്‍ ഷീജ നൗഷാദും പഞ്ചായത്ത് ഓഫിസ് വാര്‍ഡില്‍ ചെപ്പി സഫിയത്തും കാക്കാഴം എച്ച്എസ് വാര്‍ഡില്‍ ഷീജ ബഷീര്‍ മൂത്തേടവും കാക്കാഴം വെസ്റ്റില്‍ അലിയാര്‍ കുഞ്ഞുമോനുമാണ് എസ്ഡിപിഐക്ക് വേണ്ടി വിജയിച്ചത്.
മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്
ആകെ സീറ്റ് - 24
എല്‍ഡിഎഫ് - 12
യുഡിഎഫ്- 8
എസ്ഡിപിഐ -3
സ്വതന്ത്രന്‍-1
അമ്പലക്കടവ് വാര്‍ഡില്‍ ഹസീന ബഷീറും മാര്‍ക്കറ്റ് വാര്‍ഡില്‍ ഹാഷ് നിയാസും അമ്പനാക്കുളങ്ങര വാര്‍ഡില്‍ നവാസ് തുരുത്തിയിലുമാണ് എസ്ഡിപി ഐക്ക് വേണ്ടി വിജയിച്ചത്.
പുറക്കാട് ഗ്രാമ പഞ്ചായത്ത്
ആകെ സീറ്റ് 19
യുഡിഎഫ് - 9
എല്‍ഡിഎഫ് - 6
ബിജെപി - 3
എസ്ഡിപിഐ - 1
പുറക്കാട് വെസ്റ്റില്‍ സൗമി ഫാസിലാണ് എസ്ഡിപിഐക്ക് വേണ്ടി വിജയിച്ചത്.
അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത്
ആകെ സീറ്റ് 15
എല്‍ഡിഎഫ് - 7
യുഡിഎഫ് - 6
ബിജെപി - 1
എസ്ഡിപിഐ - 1
ഹിദായത്ത് വാര്‍ഡില്‍ കെ പി കബീറാണ് എസ്ഡിപിഐക്ക് വേണ്ടി വിജയിച്ചത്
താമരക്കുളം ഗ്രാമ പഞ്ചായത്ത്
ആകെ സീറ്റ്-18
യുഡിഎഫ് - 7
എല്‍ഡിഎഫ്- 7
ബിജെപി - 3
എസ്ഡിപിഐ - 1
തെക്കേമുറി അഷ്‌റഫ് നെടമ്പ്രത്ത് വിളയാണ് വിജയിച്ചത്
വള്ളികുന്നം ഗ്രാമ പഞ്ചായത്ത്
ആകെ സീറ്റ്-20
എല്‍ഡിഎഫ്- 7
യുഡിഎഫ്- 7
ബിജെപി -5
എസ്ഡിപിഐ - 1
കടുവിങ്കല്‍ വാര്‍ഡില്‍ എസ്ഡിപിഐയുടെ ഷെറിന്‍ മുഹമ്മദാണ് വിജയിച്ചത്.
ആലപ്പുഴ നഗരസഭയില്‍ ആകെ 53 വാര്‍ഡുകളാണുള്ളത്. 23 സീറ്റുകളുമായി യുഡിഎഫാണ് ഏറ്റവും വലിയ സഖ്യം. എല്‍ഡിഎഫ് 21 വാര്‍ഡുകളും നേടി. മുല്ലാത്ത് വളപ്പ് വാര്‍ഡ് എസ്ഡിപിഐയുടെ സാഹിലമോള്‍ സ്വന്തമാക്കി. ബിജെപി അഞ്ചും പിഡിപി ഒന്നും എന്‍സിപിഎസ്‌സിപി ഒന്നും വാര്‍ഡുകള്‍ പിടിച്ചു. സ്വതന്ത്രന്‍ ഒരു വാര്‍ഡും പിടിച്ചു.

