തിരൂരങ്ങാടി:എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയെ അന്യായമായി അറസ്റ്റുചെയ്ത ഇഡി നടപടി ഭരണകൂട ഫാഷിസമാണന്ന് പ്രഖ്യാപിച്ച് ചെമ്മാട് നൂറ് കണക്കിന് പ്രവത്തകര്‍ അണിനിരന്ന പ്രതിഷേധം. എസ്ഡിപിഐ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചെമ്മാട് പ്രതിഷേധം നടന്നത്. രാജ്യവ്യാപകമായി ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെട്ടു വരുന്നതിലുള്ള അങ്കലാപ്പും പ്രതികാര നടപടിയുമാണന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ഇഡി നല്‍കിയ നോട്ടീസ് പ്രകാരം ഡല്‍ഹിയില്‍ നേരിട്ട് ഹാജരായ എം കെ ഫൈസിയെ അവിടെ വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. ബംഗളുരുവില്‍ നിന്ന് അറസ്റ്റുചെയ്‌തെന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ചതിനു പിന്നില്‍ പോലും അവരുടെ ദുഷ്ടലാക്ക് കുടിയിരിക്കുന്നു. കോടികളുടെ വഖ്ഫ് സ്വത്തുക്കള്‍ അന്യായ നിര്‍മാണ നിര്‍മാണത്തിലൂടെ തട്ടിയെടുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ രാജ്യവ്യാപകമായി എസ്ഡിപിഐ നടത്തിയ പ്രതിഷേധങ്ങളും ബഹുജന റാലികളും മഹാസമ്മേളനങ്ങളും ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളാണ് ഫൈസിയുടെ അറസ്റ്റിലേക്ക് കലാശിച്ചതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
പ്രതിഷേധപ്രകടനത്തിന് എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, ജില്ല കമ്മിറ്റി അംഗം ഉസ്മാന്‍ ഹാജി, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുനീര്‍, വൈസ്പ്രസിഡന്റ് കെ സിദ്ധീഖ്, സെക്രട്ടറി വാസു തറയിലൊടി നേതൃത്വം നല്‍കി.