എം കെ ഫൈസിയുടെ അന്യായ അറസ്റ്റ്;പട്ടാമ്പിയിലും പാലക്കാടും പ്രതിഷേധ പ്രകടനം

Update: 2025-03-04 14:50 GMT

പാലക്കാട്: എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയെ ഇഡി അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പട്ടാമ്പിയിലും പാലക്കാടും പ്രതിഷേധ പ്രകടനം നടത്തി. പട്ടാമ്പി കെല്ല മാര്‍ക്കറ്റിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മേലെ പട്ടാമ്പിയിലും പാലക്കാട് താരെക്കാട് നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം സ്‌റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്തും സമാപിച്ചു. ഇരുപ്രകടനത്തിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.


പാലക്കാട്ടെ പ്രതിഷേധ പ്രകടനത്തിന് ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം, ജില്ലാ ജന.സെക്രട്ടറി ബഷീര്‍ കൊമ്പം, ജില്ലാ സെക്രട്ടറി ഉമ്മര്‍ മൗലവി, ജില്ലാ കമ്മറ്റിയംഗങ്ങളായ റാസിഖ്, ഇല്യാസ്, സക്കീര്‍ ഹുസൈന്‍, സുബൈര്‍ എന്നിവരും പട്ടാമ്പിയില്‍ നടന്ന പ്രതിഷേധത്തിന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സമിതിയംഗം ബാബിയ ടീച്ചര്‍, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഷെരീഫ് പട്ടാമ്പി, കെ ടി അലവി, ജന.സെക്രട്ടറി ബഷീര്‍ മൗലവി, ജില്ലാ ട്രഷറര്‍ എ വൈ കുഞ്ഞിമുഹമ്മദ്, ജില്ലാ സെക്രട്ടറിമാരായ റുഖിയ അലി, മജീദ് ഷൊര്‍ണൂര്‍, വാസു വല്ലപ്പുഴ എന്നിവരും നേതൃത്വം നല്‍കി.