പരപ്പനങ്ങാടി ബീച്ച് റോഡില്‍ വെള്ളക്കെട്ട്; കടലാസ് തോണിയിറക്കി പ്രതിഷേധം

Update: 2025-07-02 11:34 GMT

പരപ്പനങ്ങാടി: വെള്ളക്കെട്ട് രൂക്ഷമായ പരപ്പനങ്ങാടി ബീച്ച് റോഡില്‍ കടലാസ് തോണികള്‍ ഇറക്കി എസ്ഡിപിഐ പ്രതിഷേധം. നൂറുകണക്കിന് വിദ്യാര്‍ഥികളും നാട്ടുകാരും ഉപയോഗിക്കുന്ന റോഡിലെ വെള്ളക്കെട്ട് നീക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. തുടര്‍ന്നാണ് എസ്ഡിപിഐ പരപ്പനങ്ങാടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൂചനാ സമരം ആരംഭിച്ചത്. പ്രതിഷേധ സമരത്തിന് കെ സിദ്ധീഖ് നഹ, സി പി നൗഫല്‍, അര്‍ഷാദ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.