ഗസ ഐക്യദാര്‍ഢ്യം; എസ്ഡിപിഐ യുവജന റാലി സംഘടിപ്പിച്ചു

Update: 2025-09-28 16:01 GMT

കോഴിക്കോട്: ഫലസ്തീനില്‍ ഇസ്രയേല്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിക്കെതിരെ 'യൂത്ത് വിത്ത് ഗസ' എന്ന പേരില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി യുവജന റാലി സംഘടിപ്പിച്ചു. മാനാഞ്ചിറ സിഎസ്‌ഐ പരിസരത്ത് നിന്ന് ആരംഭിച്ച റാലി കോഴിക്കോട് ബീച്ചില്‍ സമാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗസയില്‍ ഇസ്രായേല്‍ വംശഹത്യയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചെറുത്തുനില്‍ക്കാന്‍ ഫലസ്തീനികള്‍ക്ക് അവകാശമുണ്ടെന്നും അതിനോടാണ് നാം ഐക്യപ്പെടുന്നതെന്നും പി കെ ഉസ്മാന്‍ പറഞ്ഞു. പതിനായിരത്തില്‍ അധികം കുട്ടികളെ കൊന്ന ഇസ്രായേലിന് എതിരെയാണ് ഈ കൂട്ടായ്മ. ഇസ്രായേലിന്റെ അധിനിവേശത്തെ ചെറുക്കാനുള്ള അന്താരാഷ്ട്ര നിയമപ്രകാരമുള്ള അവകാശമാണ് ഫലസ്തീനികള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




 




 ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി, ജനറല്‍ സെക്രട്ടറി കെ ഷെമീര്‍, ഷാനവാസ് മാത്തോട്ടം തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് പി വി ജോര്‍ജ്, സെക്രട്ടറിമാരായ റഹ്മത്ത് നെല്ലൂളി, ബാലന്‍ നടുവണ്ണൂര്‍, അഡ്വ. ഇ കെ മുഹമ്മദലി, കെ പി ഗോപി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാനവാസ് മാത്തോട്ടം, ശറഫുദ്ധീന്‍ വടകര, സഫീര്‍ പാലോളി, നാജിദ്. ടി, ഫിറോസ് കൊയിലാണ്ടി, അബുലൈസ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.