തെന്നല ബാലകൃഷ്ണപിള്ളയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

Update: 2025-06-06 09:13 GMT
തെന്നല ബാലകൃഷ്ണപിള്ളയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ളയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അനുശോചിച്ചു. എംപി, എംഎല്‍എ, കെപിസിസി അധ്യക്ഷന്‍ തുടങ്ങി വിവിധ മേഖലകളിലായി സുദീര്‍ഘമായ കാലം ഭരണരംഗത്തും രാഷ്ട്രീയ രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു തെന്നല ബാലകൃഷ്ണ പിള്ള. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരുടെയും ദു:ഖത്തില്‍ പങ്കാളികളാകുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Similar News