തിരുവനന്തപുരം: ധര്‍മടം കായലോട് പറമ്പായിയില്‍ ഭര്‍തൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വസ്തുതകള്‍ മറച്ചുവെച്ച് നുണപ്രചാരണങ്ങള്‍ നടത്തുന്നത് അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. മരിച്ച യുവതിയുടെ പിതാവും സഹോദരനും ബന്ധുക്കളും 'ആണ്‍ സുഹൃത്തും' ഇയാളുടെ സഹോദരനും കൂടാതെ വാര്‍ഡ് മെംബര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരും ചര്‍ച്ച ചെയ്യുന്നതിനെ രഹസ്യകേന്ദ്രത്തിലെ ആള്‍ക്കൂട്ട വിചാരണയെന്നോണം പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്.
യുവതിയുടെയും യുവാവിന്റെയും ബന്ധുക്കളോടൊപ്പം മഹല്ല് ഭാരവാഹിയും കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കളുമെല്ലാമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 10 ലേറെ പേര്‍ നടത്തുന്ന തികച്ചും സ്വാഭാവികമായ ചര്‍ച്ചയെ വക്രീകരിച്ച് സദാചാര വിചാരണയാക്കി മാറ്റിയത് രാഷ്ട്രീയ പകപോക്കല്‍ മാത്രമല്ല, അധാര്‍മികവുമാണ്. പോലിസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളെന്ന് ജീവനൊടുക്കിയ യുവതിയുടെ മാതാവ് തന്നെ വെളിപ്പെടുത്തിയിട്ടും നുണപ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാവാത്തത് വേദകരമാണ്. യഥാര്‍ഥ സംഭവത്തെ വഴി തിരിച്ചു വിട്ട് എസ്ഡിപിഐയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്.
സംഭവത്തില്‍ സദാചാര പോലിസിങ്ങോ കുറ്റകൃത്യമോ ഇല്ലെന്നും പോലിസ് അറസ്റ്റ് ചെയ്തവരെല്ലാം ബന്ധുക്കളാണെന്നും യുവതിയുടെ മാതാവ് വ്യക്തമാക്കിയിട്ടും യുവതിയുടെ ആണ്‍ സുഹൃത്തായ പ്രതിയെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമം വിലപ്പോവില്ല. യുവതിയെ കബളിപ്പിച്ച് സ്വര്‍ണവും പണവും ചൂഷണം ചെയ്യുകയായിരുന്നു സുഹൃത്തായ പ്രതി. വസ്തുതകള്‍ മറച്ചുവെച്ച് നുണപ്രചാരണം നടത്താന്‍ പി കെ ശ്രീമതി ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായി എന്നത് പരിഹാസ്യമാണ്. പ്രതിയെ രക്ഷിക്കാനും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും നടത്തുന്ന ഹീനമായ ശ്രമങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അബ്ദുല്‍ ജബ്ബാര്‍ വ്യക്തമാക്കി.
