മലപ്പുറം: സയണിസ്റ്റ് ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, എ സൈതലവി ഹാജി, മുസ്തഫ പാമങ്ങാടന്‍, കെ കെ മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. പി കെ സുജീര്‍, ഇര്‍ഷാദ് മൊറയൂര്‍, ഹംസ തലകാപ്പ്, സി പി നസറുദ്ദീന്‍, മുജീബ് മാസ്റ്റര്‍, ഷറഫുദ്ദീന്‍, യൂനുസ് വെന്തോടി, അക്ബര്‍ മോങ്ങം, വിടി റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.
എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയിലും പ്രതിഷേധം സംഘടിപ്പിച്ചു.
ഇസ്രായേലിന്റെ ക്രൂരത ലോകം മുഴുവന്‍ വ്യാപിപ്പിക്കുമ്പോള്‍ ഐക്യരാഷ്ട്രസഭ അടക്കം തുടരുന്ന മൗനം മനുഷ്യകുലത്തിന് യോജിച്ചതല്ലെന്ന് പ്രതിഷേധക്കാര്‍ സൂചിപ്പിച്ചു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, ജില്ല കമ്മിറ്റി അംഗം ഉസ്മാന്‍ ഹാജി, മണ്ഡലം നേതാക്കളായ തറയിലൊടി വാസു, കെ സിദ്ധീഖ്, സി പി നൗഫല്‍, അക്ബര്‍ പരപ്പനങ്ങാടി, ഹബീബ് തിരൂരങ്ങാടി, ഫൈസല്‍ കൊടിഞ്ഞി, സൈതലവി ബാപ്പു നേതൃത്വം നല്‍കി.
