കൊച്ചി: ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത നരനായാട്ടുമായി ഫലസ്തീന്‍ മക്കളെ ചുട്ടു കൊല്ലുന്ന ഇസ്രായേലിനെതിരെ ലോകരാജ്യങ്ങള്‍ മുഴുവന്‍ നിലകൊള്ളുമ്പോള്‍ ഭീകര രാഷ്ട്രത്തെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ സമീപനം മനുഷ്യത്വ വിരുദ്ധമാണെന്നും ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യ മനുഷ്യത്വത്തോടൊപ്പം നില്‍ക്കാന്‍ തയ്യാറാകണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു. 'ലോകം ഗസക്കൊപ്പം , ഇന്ത്യ ഇസ്രയേല്‍ നയതന്ത്ര ബന്ധം അവസാനിപ്പിക്കുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തിന്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോട്ടക്കാട്ടുകര ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ബഹുജനറാലി, നഗരം ചുറ്റി ആലുവ മാര്‍ക്കറ്റിന് സമീപം സമാപിച്ചു.ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജിബ് അധ്യക്ഷത വഹിച്ച ഫലസ്തീന്‍ സംഗമത്തില്‍ ആലുവ അദ്വത ആശ്രമം സെക്രട്ടറി സ്വമി ധര്‍മ്മ ചൈതന്യ, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡണ്ട് റൈഹാനത്ത് ടിച്ചര്‍, സംസ്ഥാന സമിതി അംഗങ്ങളായ വി എം ഫൈസല്‍, വി കെ ഷൗക്കത്തലി, ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ മാഞ്ഞാലി, ആലുവ മണ്ഡലം പ്രസിഡന്റ് അബു കെ എം സംസാരിച്ചു .
സംസ്ഥാന സമിതി അംഗം, നിമ്മി നൗഷാദ്, വിമന്‍ ഇന്ത്യ മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍, ജന :സെക്രട്ടറി ഇര്‍ഷാന സനേജ്, ജില്ല പ്രസിഡന്റ് സുമയ്യാ സിയാദ്, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് റഷിദ് വി എ, ശരീഫ് പുത്തന്‍പുരയ്ക്കല്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ മഹല്ല് കൂട്ടായ്മ, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് സുധീര്‍ എലൂക്കര, ജില്ലാ ജന സെക്രട്ടറി ഓര്‍ഗനൈസിംഗ് കെ എം ലത്തിഫ് , ജില്ലാ ട്രഷറര്‍ ടി എം മുസ്‌ലാ , ജില്ലാ സെക്രട്ടറിമരായ ബാബു വേങ്ങൂര്‍, നാസര്‍ എളമന, നൗഷാദ് എന്‍ കെ , ജില്ലാ കമ്മിറ്റി അംഗങ്ങളായ അറഫാ മുത്തലിബ്, സിറാജ് കോയ, സി എസ് ഷാനവാസ്, ഷിഹാബ് പടന്നാട്ട്, സനൂപ് പട്ടിമറ്റം സംബന്ധിച്ചു.
