ഗഫൂറിനെ കടുവ അക്രമിച്ച് കൊലപ്പെടുത്തിയ സംഭവം; വനംവകുപ്പ് മന്ത്രി രാജിവെക്കണം: എസ്ഡിപിഐ

Update: 2025-05-15 12:13 GMT

കാളികാവ്: മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട വനംവകുപ്പ് മന്ത്രി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ജില്ലയില്‍ തന്നെ വന്യജീവി അക്രമങ്ങളില്‍ നിരവധിയാളുകള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ട്. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ഇത് പരിഹരിക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണ്. മലയോര മേഖലയില്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. കൊല്ലപെട്ട ഗഫൂറിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നല്‍കുകയും കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുകയും ചെയ്യണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.