മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയെന്നും പാര്‍ട്ടി മല്‍സരിക്കുന്നില്ലെന്നും വ്യാജ പ്രചാരണം. അഡ്വ.സാദിഖ് നടുത്തൊടിയുടെ പത്രിക തള്ളിയെന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ വാര്‍ത്താക്കുറിപ്പ് തെറ്റായി വായിച്ചതാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മൂന്നു സെറ്റ് പത്രികകളാണ് അഡ്വ.സാദിഖ് നടുത്തൊടി നല്‍കിയിരുന്നത്. ഇതില്‍ ഒരെണ്ണം തള്ളപ്പെട്ടു.
മറ്റു രണ്ടെണ്ണവും സ്വീകരിക്കപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പി വി അന്‍വര്‍ നല്‍കിയ പത്രികയും തള്ളി. അന്‍വര്‍ സ്വതന്ത്രനായി നല്‍കിയ പത്രികയാണ് സ്വീകരിക്കപ്പെട്ടത്.