മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം: സംഘപരിവാര്‍ അക്രമികളെ അറസ്റ്റ് ചെയ്യണം- അന്‍സാരി ഏനാത്ത്

Update: 2025-06-26 13:58 GMT
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം: സംഘപരിവാര്‍ അക്രമികളെ അറസ്റ്റ് ചെയ്യണം- അന്‍സാരി ഏനാത്ത്

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മീഡിയാവണ്‍ വാര്‍ത്താ സംഘത്തെ ആക്രമിച്ച സംഘപരിവാര അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. വാര്‍ത്താ ലേഖകരെ ആക്രമിച്ച എബിവിപി -യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നടപടി ഫാഷിസമാണെന്നും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും മാധ്യമങ്ങളെ ആജ്ഞാനുവര്‍ത്തികളാക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. അവരുടെ ജനവിരുദ്ധതയെയും ഭീകരതയെയും തുറന്നുകാണിക്കുന്നവരെ അടിച്ചൊതുക്കുമെന്ന മുന്നറിയിപ്പാണ് തിരുവനന്തപുരത്ത് നടന്ന അതിക്രമം. ജനാധിപത്യത്തിന്റെ അവസാനത്തെ ആണിക്കല്ലും തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് ഭീകരരെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരും പോലീസും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar News