സാദിഖ് നടുത്തൊടിയുടെ ആദ്യ റൗണ്ട് പര്യടനം പൂര്‍ത്തിയായി

Update: 2025-06-04 13:42 GMT
സാദിഖ് നടുത്തൊടിയുടെ ആദ്യ റൗണ്ട് പര്യടനം പൂര്‍ത്തിയായി

നിലമ്പൂര്‍: എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ ആദ്യ റൗണ്ട് പര്യടനങ്ങള്‍ പൂര്‍ത്തിയായി. ബുധനാഴ്ച്ച നിലമ്പൂര്‍ മുനിസിപ്പല്‍ പരിതിയിലെ വിവിധ പ്രദേശങ്ങളിലെ വോട്ടര്‍മാരെ സന്ദര്‍ശിച്ചു. ഓരോ ദിവസവും ഓരോ പഞ്ചായത്തിലെയും സമുഹത്തിന്റെ വിവിധ മേഖലയിലുള്ള മത സാമൂഹിക സംസ്‌കാരിക നേതൃത്വങ്ങളെയാണ് സന്ദര്‍ശിച്ചത്. ഓരോ പഞ്ചായത്തുകളിലേയും കുടുംബയോഗങ്ങളിലും സംസാരിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ ബഹുജന കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കരുളായി അറിയിച്ചു. സ്ഥാനാര്‍ഥി പര്യാടനത്തിന് പുറമേ പഞ്ചായത്തുകളിലെ സ്‌കോഡ് വര്‍ക്കുകള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന നേതാക്കള്‍ക്ക് ഓരോ പഞ്ചായത്തിന്റെയും ചുമതല നല്‍കി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Similar News