എസ്ഡിപിഐ മെംബര്‍ഷിപ് കാംപയിന്‍ ജൂലൈ 01 മുതല്‍ 31 വരെ

Update: 2025-06-21 12:01 GMT

തിരുവനന്തപുരം: എസ്ഡിപിഐ മെംബര്‍ഷിപ് കാംപയിന്‍ ജൂലൈ ഒന്നു മുതല്‍ 31 വരെ സംസ്ഥാനത്ത് നടക്കും. കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 22 ന് കൊല്ലത്ത് നടക്കും. ഞായര്‍ വൈകീട്ട് മൂന്നിന് ആശ്രാമം മൈതാനിയിലുള്ള യൂനുസ് കണ്‍വന്‍ഷന്‍ സെന്റില്‍ നടക്കുന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്യും. ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ അഡ്വ. എ കെ സലാഹുദ്ദീന്‍, വി കെ ഷൗക്കത്തലി, കൊല്ലം ജില്ലാ പ്രസിഡന്റ് ലത്തീഫ് കരനാഗപ്പള്ളി, ഷെഫീഖ് കാര്യറ സംസാരിക്കും.