മലപ്പുറം: ഇഡിയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഭരണകൂടവേട്ടയെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതാക്കളെ അറസ്റ്റ് ചെയ്തും ജയിലിലടച്ചും ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ശക്തമായ പ്രതിഷേധങ്ങളുമായി എസ്ഡിപിഐ മുന്‍ നിരയില്‍ തന്നെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു എ സൈതലവി ഹാജി, എ ബീരാന്‍ കുട്ടി, അഡ്വ. സാദിഖ് നടുത്തൊടി, എന്‍ മുര്‍ശിദ് ശമീം, മുസ്തഫ പാമങ്ങാടന്‍, പി കെ സുജീര്‍, ഇര്‍ഷാദ് മൊറയൂര്‍, സി പി നസറുദ്ധീന്‍, യൂനുസ് വെന്തോടി എന്നിവര്‍ നേതൃത്വം നല്‍കി.