മലപ്പുറം ജില്ലയില്‍ അഞ്ഞൂറിടത്ത് മത്സരിക്കും: എസ്ഡിപിഐ

Update: 2025-11-16 03:54 GMT

മലപ്പുറം:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

1. തൃക്കലങ്ങോട്: ചെമ്മല യൂസഫ് അലി

2. വാഴക്കാട്: മിര്‍ഷാന്‍ മുണ്ടുമുഴി

3. തേഞ്ഞിപ്പലം: എന്‍ സി എ കബീര്‍

4. മംഗലം: സമീറ ടീച്ചര്‍

5. വഴിക്കടവ്: യാസര്‍ പൂക്കോട്ടുംപാടം

6. തവനൂര്‍: ഹസ്‌ന മുജീബ്

7. വേങ്ങര: ഹനീഫ കരുമ്പില്‍

8.പുത്തനത്താണി: കെ സി സമീര്‍

ജില്ലയില്‍ നാനൂറിലധികം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും അമ്പതിലധികം ബ്ലോക്ക് ഡിവിഷനുകളിലേക്കും ഏഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും പാര്‍ട്ടി മത്സരിക്കും. സിറ്റിംഗ് സീറ്റുകളില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ എസ്ഡിപിഐയുടെ ജനപ്രതിനിധികള്‍ക്ക് സാധിച്ചിട്ടുണ്ട്. വികസന,സേവന പ്രവര്‍ത്തനങ്ങളില്‍ ഊന്നിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്. പുതിയ ദിശാബോധം നല്‍കുന്ന ആശയങ്ങളും വികസന കാഴ്ചപ്പാടുകളും മുന്നോട്ട് വച്ച് 'അവകാശങ്ങള്‍ അര്‍ഹരിലേക്ക്... അഴിമതിയില്ലാത്ത വികസനത്തിന്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ:സാദിഖ് നടുത്തൊടി, ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.