അബ്ദുല്‍ റഹീമിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം: എസ്ഡിപിഐ

Update: 2025-05-30 15:17 GMT

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ താലൂക്കിലെ കൊല്‍ത് മജല്‍ ഗ്രാമത്തില്‍ സംഘപരിവാര്‍ അക്രമികളാല്‍ കൊല്ലപ്പെട്ട അബ്ദുര്‍ റഹീമിന്റെ വീട് എസ്ഡിപിഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. കൊലപാതകം അന്വേഷിക്കാന്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കണം. ബജ്‌പെയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയും കൊലപാതകത്തിന് പ്രേരിപ്പിക്കുകയും ചെയ്തവരെ ഈ കൊലക്കേസില്‍ പ്രതികളാക്കണം. അബ്ദുര്‍ റഹീമിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. വധശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കലന്ദര്‍ ഷാഫിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു