പാര്‍ട്ടിക്കെതിരെ നുണക്കഥള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നു - സി പി എ ലത്തീഫ്
മലപ്പുറം: എസ്ഡിപിഐക്കെതിരെ നുണക്കഥള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. മലപ്പുറത്ത് ചേര്‍ന്ന ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്തകളാണ് എസ്ഡിപിഐക്കെതിരെ ചില മാധ്യമങ്ങള്‍ നല്‍കുന്നത്. സംഭവങ്ങളുടെ വസ്തുതകള്‍ ബോധ്യപ്പെട്ടിട്ട് കൂടി അത്തരം സമീപനങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല. ഇത്തരം നീക്കങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, അന്‍സാരി ഏനാത്ത്, ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, എ സൈതലവി ഹാജി, മുസ്തഫ പാമങ്ങാടന്‍, ഉസ്മാന്‍ കരുളായി, കെസി സലാം, കെകെ മുഹമ്മദ് ബഷീര്‍, എകെ മജീദ്, സുനിയ സിറാജ്, ലൈല ശംസുദ്ധീന്‍ സംസാരിച്ചു.