മംഗളൂരു: ബജ്‌റംങ്ദള്‍ നേതാവും ഗുണ്ടാതലവനുമായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ എസ്ഡിപിഐ കര്‍ണാടക സ്റ്റേറ്റ് മീഡിയ ഇന്‍ ചാര്‍ജ് റിയാസ് കടമ്പിന് വധഭീഷണി. സുഹാസ് ഷെട്ടിയുടെ സംസ്‌കാരചടങ്ങുകള്‍ ലൈവായി കാണിച്ച ഒരു യൂട്യൂബ് ചാനലിലെ കമന്റിലാണ് രാകേഷ് എന്നയാള്‍ വധഭീഷണി മുഴക്കിയത്. അടുത്തത് റിയാസ് കടമ്പാണെന്നാണ് ഇയാള്‍ കമന്റിട്ടത്. മറ്റൊരാള്‍ നിരവധി പേരുടെ പട്ടികയും തയ്യാറാക്കി പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് റിയാസ് കടമ്പ് മംഗളൂരു സൗത്ത് പോലിസിനെ സമീപിച്ചത്.
സുഹാസ് ഷെട്ടിയും സംഘവും 2022ല്‍ കൊലപ്പെടുത്തിയ സുറത്കല്ലിലെ ഫാസിലിന്റെ സഹോദരന്‍ അടക്കമുള്ളവരാണ് സുഹാസ് ഷെട്ടിയുടെ കൊലക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്. സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് ശേഷം വിവിധ പ്രദേശങ്ങളിലായി മൂന്നു മുസ്‌ലിം യുവാക്കളെ ഹിന്ദുത്വര്‍ കുത്തിപരിക്കേല്‍പ്പിച്ചിരുന്നു.