ലഹരി-സെക്‌സ് മാഫിയക്കെതിരെ പോലിസ് ശക്തമായ നിയമനടപടി സ്വീകരിക്കണം: എസ്ഡിപിഐ
കുറ്റിയാടി(Kuttiady): കുറ്റിയാടിയിലെ ചേക്കുവെന്ന അജ്‌നാസിന്റെ ബെക്കാമെന്ന ബാര്‍ബര്‍ ഷോപ്പിന്റെ മറവില്‍ നടന്നിട്ടുള്ള ലഹരി-പെണ്‍വാണിഭ റാക്കറ്റിനെതിരെ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
എംഡിഎംഎയുടെ മൊത്ത വ്യാപാരിയായ ചേക്കുവെന്ന അജ്‌നാസിന്റെ വലയില്‍ പ്രായപൂര്‍ത്തിയാവാത്ത സമീപ പ്രദേശത്തെ മൂന്നോളം സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ പോലും ഇരയാക്കപ്പെട്ടിട്ടുണ്ടെന്നത് ഏറെ ഗൗരവപരമായ വാര്‍ത്തയാണ്. സ്വന്തം വീട് കേന്ദ്രീകരിച്ച് കൗമാരക്കാരായ കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക ചൂഷണങ്ങള്‍ക്ക് അജ്‌നാസ് ഭാര്യയെ കൂടി പങ്കാളിയാക്കിയെന്നത് അങ്ങേയറ്റം ഞെട്ടലുളവാക്കുന്ന സംഭവമാണ്. കുറ്റിയാടി പ്രദേശത്തെ നിരവധി ബാല്യങ്ങളെ ലഹരിക്കടിപ്പെടുത്തി ശ്യംഖല വ്യാപിപ്പിക്കാനും അതിലൂടെ കുട്ടികളെ വഴിതെറ്റിക്കാനുമുള്ള മാഫിയകളുടെ ശ്രമത്തിനെതിരെ രക്ഷിതാക്കള്‍ കൂടി ജാഗ്രത പാലിക്കണമെന്ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ഓര്‍മ്മപ്പെടുത്തി.
അജ്‌നാസ് ഉള്‍പെട്ട കേസ് ഏറെ ഗൗരവകരം ആയിട്ടും, ഇത് വരെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിയാത്തത് പ്രതിഷേധാര്‍ഹമാണ്. അത്‌കൊണ്ട് പോലിസ് നിഷ്‌ക്രിയത്വം വെടിഞ്ഞ് മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നും ഇതിനു പിന്നിലെ വന്‍ പെണ്‍വാണിഭ-ലഹരി മാഫിയാ റാക്കറ്റിനെയും പുറത്ത് കൊണ്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പെടെ ശക്തമായ സമരങ്ങള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കും.
മണ്ഡലം സെക്രട്ടറി അബുലയിസ് മാസ്റ്റര്‍ കാക്കുനി സ്വാഗതം പറഞ്ഞ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അധ്യക്ഷത വഹിച്ചു. കുഞ്ഞബ്ദുല്ല മാസ്റ്റര്‍, ഹമീദ് കല്ലുംമ്പുറം, നദീര്‍ മാസ്റ്റര്‍, ടി.കെ അബ്ദുസ്സലാം, മനാഫ് കുറ്റിയാടി, മുഹ്‌സിന്‍ വലകെട്ട്, റഫീക്ക് മാസ്റ്റര്‍, റഹീം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
