ആലപ്പുഴ: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ആലപ്പുഴ റെയ്ബാന്‍ മിനി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ജോര്‍ജ് മുണ്ടക്കയം ഇഫ്താര്‍ സന്ദേശം നല്‍കി. വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി റഹിയാനത്ത് സുധീര്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ റിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ നാസര്‍ പഴയങ്ങാടി,എം. സാലിം എന്നിവര്‍ സംസാരിച്ചു. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് സിയാദ് പതിയാങ്കര, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി രഹ്‌ന നസീര്‍, എസ്ഡിപിഐ ജില്ലാ വൈസ്പ്രസിഡന്റ് എ ബി ഉണ്ണി, ഇബ്രാഹിം വണ്ടാനം, ജില്ലാ സെക്രട്ടറിമാരായ അസ്ഹാബുല്‍ ഹഖ്, എം ജയരാജ്, അജ്മല്‍ അയ്യൂബ്, ജില്ലാ ട്രഷറര്‍ വൈ സവാദ്, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഡോ.വി എം ഫഹദ്, ഫൈസല്‍ പഴയങ്ങാടി, സഫിയ അസ്ലം, മുഹമ്മദ് റിയാദ്, സാഹില ഷാനവാസ്, വിവിധ മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാര്‍ സംബന്ധിച്ചു.
