റെയില്‍വേ സ്റ്റേഷന്റെ പേര് ഉര്‍ദുവില്‍ എഴുതിയില്ല; പ്രതിഷേധവുമായി എസ്ഡിപിഐ

Update: 2025-12-10 06:59 GMT

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ ബോര്‍ഡില്‍ നിന്നും ഉര്‍ദു ഭാഷ നീക്കം ചെയ്യുന്നതിനെതിരേ പ്രതിഷേധിച്ച് എസ്ഡിപിഐ. ഔറംഗാബാദ് റെയില്‍വേ സ്റ്റേഷനാണ് ഒക്ടോബറിലെ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് ഛത്രപതി സംഭാജിനഗര്‍ റെയില്‍വേ സ്റ്റേഷനായത്. എന്നാല്‍, പുതിയ ബോര്‍ഡില്‍ ഉര്‍ദുവില്‍ സ്‌റ്റേഷന്റെ പേര് രേഖപ്പെടുത്തിയില്ല. അതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പേരുമാറ്റത്തിനെതിരെ സമരം തുടരുമെന്ന് എസ്ഡിപിഐ ജില്ലാ ഔറംഗാബാദ് ജില്ലാ പ്രസിഡന്റ് ഷാ സമീര്‍ അഹമദ് പറഞ്ഞു. '' സ്റ്റേഷന്റെ പുതിയ പേരും ഉര്‍ദുവില്‍ എഴുതണം. എന്താണ് അവരുടെ തടസം. ബിജെപി എംഎല്‍എ സഞ്ജയ് കേനെക്കറുടെ ആവശ്യപ്രകാരമാണ് റെയില്‍ ബോര്‍ഡ് ഉര്‍ദു ഒഴിവാക്കിയത്. ഉര്‍ദു മുസ്‌ലിംകളുടെ ഭാഷയാണെന്നാണ് ബിജെപി കരുതുന്നത്.''-അദ്ദേഹം പറഞ്ഞു. പ്രതിഷേധിച്ച എസ്ഡിപി ഐ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയില്‍ എടുത്ത്് പിന്നീട് വിട്ടയച്ചു.