എസ്ഡിപിഐ സ്ഥാപക ദിനം വിപുലമായി ആചരിക്കും: പി ആര്‍ സിയാദ്

Update: 2025-06-19 12:54 GMT

തിരുവനന്തപുരം: ജൂണ്‍ 21 പാര്‍ട്ടി സ്ഥാപക ദിനം സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങളോടെ വിപുലമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. സ്ഥാപക ദിനത്തോടനുബന്ധിച്ച് പാര്‍ട്ടി സംസ്ഥാനത്ത് അംഗത്വ കാംപയിനു തുടക്കം കുറിക്കും. കൊല്ലത്തു നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അംഗത്വ വിതരണ കാംപയിന്‍ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിനു മുമ്പില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പതാക ഉയര്‍ത്തും. പതാക ഉയര്‍ത്തല്‍, മധുര വിതരണം, രക്ത ദാനം, സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങള്‍, ശുചീകരണം, ആദരിക്കല്‍ തുടങ്ങി വിവിധങ്ങളായ പരിപാടികളോടെ സംസ്ഥാന വ്യാപകമായി പാര്‍ട്ടി സ്ഥാപക ദിനം ആഘോഷിക്കും. സംസ്ഥാന, ജില്ലാ, മണ്ഡലം, കോര്‍പറേഷന്‍, മുനിസിപാലിറ്റി, പഞ്ചായത്ത്, വാര്‍ഡ്, ബ്രാഞ്ച് നേതാക്കള്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.