ബെല്‍ത്തങ്ങാടി: സോഷ്യല്‍ മീഡിയയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കി എസ്ഡിപിഐ. സനാതനി സിംഹ, ചേതന്‍ ഹോഡെട്ടി എന്നീ അക്കൗണ്ടുകള്‍ക്കെതിരെയാണ് എസ്ഡിപിഐ ബെല്‍ത്തങ്ങാടി നിയമസഭാ മണ്ഡലം പ്രസിഡന്റ് അക്ബര്‍ ബെല്‍ത്തങ്ങാടി പരാതി നല്‍കിയത്. കുറ്റവാളികളെയും അത് ലൈക്ക് ചെയ്തവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പരാതി പറയുന്നു. ധര്‍മസ്ഥലയിലെ കൊലപാതകങ്ങളെ സംബന്ധിച്ച് വാര്‍ത്താഭാരതി എന്ന ന്യൂസ് വെബ്‌സൈറ്റ് പോസ്റ്റ് ചെയ്ത വാര്‍ത്തയ്ക്ക് കീഴിലാണ് രണ്ടു അക്കൗണ്ടുകള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അക്ബര്‍, ബെല്‍ത്തങ്ങാടി പോലിസിനെ സമീപിച്ചത്. എസ്ഡിപിഐ നേതാക്കളായ അഷ്‌റഫ് കാറ്റെ, സലീം സുന്നത്ത്‌കെരെ, ആരിഫ് കുന്തിനി എന്നിവരും പോലിസ് സ്‌റ്റേഷനില്‍ എത്തി.