ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ടേക്ക് ഓഫ് 2k25' എന്ന ശീര്‍ഷകത്തില്‍ ശനിയാഴ്ച ആലപ്പുഴ ജെന്റര്‍ പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഏകദിന ക്യാംപ് സംഘടിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടി ഉജ്ജ്വല മുന്നേറ്റം കാഴ്ചവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നിരന്തരമായി സമര രംഗത്ത് നില്‍ക്കുന്ന എസ്ഡിപിഐക്കുള്ള അംഗീകാരമായിരിക്കും 2025ലെ തെരഞ്ഞെടുപ്പ് ഫലമെന്നും തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്. പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം എം താഹിര്‍, മോട്ടിവേഷന്‍ സ്പീക്കറും കരിയര്‍ കൗണ്‍സിലറുമായ ഡോ.സി ടി സുലൈമാന്‍, എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ റിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പഴയങ്ങാടി, ജില്ലാ സെക്രട്ടറി അസ്ഹാബുല്‍ ഹഖ്, അജ്മല്‍ അയ്യൂബ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഇബ്രാഹിം വണ്ടാനം ജില്ലാ സെക്രട്ടറി ഷീജ നൗഷാദ്, എം ജയരാജ്, ജില്ലാ ട്രഷറര്‍ വൈ സവാദ് എന്നിവര്‍ സംബന്ധിച്ചു.
